സ്വാതന്ത്ര്യ സമരവും ഒരു കമ്പനിക്കെതിരെയായിരുന്നു; പ്ലീനറി വേദിയിലും അദാനിക്കെതിരെ രാഹുൽ

റായ്പുർ: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വ്യവസായി ഗൗതം അദാനിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും ഒന്നായതുകൊണ്ടാണ് അദാനിയെ സംരക്ഷിക്കാൻ മുഴുവൻ സർക്കാരും മുന്നോട്ട് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരവും ഒരു കമ്പനിക്കെതിരെ ആയിരുന്നുവെന്ന് രാഹുൽ ഓർമ്മിപ്പിച്ചു.

ചൈനയെ നേരിടാൻ കഴിവില്ലെന്ന് പറയുന്നതാണോ കേന്ദ്രസർക്കാരിന്റെ ദേശസ്നേഹം? ബ്രിട്ടീഷുകാർക്കെതിരെ പോരാടിയപ്പോൾ, അവർ ഇന്ത്യയെക്കാൾ വലുതായിരുന്നില്ലേ എന്നും ചോദ്യങ്ങള്‍ അവസാനിപ്പിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ സ്ത്രീകളും യുവാക്കളും അസ്വസ്ഥരാണ്. സ്ത്രീകൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. കശ്മീരിലെ ജോഡോ യാത്രയ്ക്കിടെ ജനങ്ങളുടെ പിന്തുണ കണ്ട് പൊലീസുകാർ ഓടിപ്പോയി. ലക്ഷക്കണക്കിന് കശ്മീരി യുവാക്കളാണ് ദേശീയ പതാക ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

‘ജയ ജയ ജയ ജയ ഹേ’ ടെലിവിഷൻ പ്രിമിയറിന്; സംപ്രേഷണം ഇന്ന് വൈകിട്ട്

Read Next

സിസിഎൽ; കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ടോസ് നേടി കേരള