മുന്‍ ജീവനക്കാരനെ കാണാനില്ല; കേന്ദ്ര സര്‍ക്കാരിനോട് സഹായ അഭ്യര്‍ത്ഥനയുമായി ഏക്ത കപൂര്‍

കഴിഞ്ഞ മൂന്ന് മാസമായി തന്‍റെ മുൻ ജീവനക്കാരനെ കാണാനില്ലെന്ന് ബോളിവുഡ് നിർമ്മാതാവ് ഏക്താ കപൂർ. ഏക്തയുടെ നിർമ്മാണ കമ്പനിയായ ബാലാജി ടെലിഫിലിമിന്‍റെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സുൽഫിക്കർ അഹ്മദ് ഖാനെയാണ് കാണാതായത്.

സുൽഫിക്കറിനെ കണ്ടെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടിയാണ് ഏക്തയുടെ ട്വീറ്റ്. മൂന്ന് മാസം മുമ്പാണ് കെനിയയിലെ നെയ്റോബിയിൽ നിന്ന് സുൽഫിക്കറിനെ കാണാതായത്. ആഭ്യന്തര വകുപ്പിനോടും കെനിയൻ റെഡ് ക്രോസിനോടും ഏക്ത സഹായം അഭ്യർത്ഥിച്ചു. 

നടൻ കരൺ കുന്ദ്രയും ഏക്തയുടെ ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. വർഷങ്ങളായി സുൾഫിക്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് കരൺ എഴുതി. അദ്ദേഹത്തെ കാണാതായിട്ട് 75 ദിവസമായെന്നും, ആശങ്കാകുലരാണെന്നും താരം വ്യക്തമാക്കി.

K editor

Read Previous

മൂന്ന് ദിവസം നീണ്ട വിശ്രമത്തിലേക്ക് പ്രവേശിച്ച് ഓഹരി വിപണി

Read Next

‘കാന്താര’യെ പ്രശംസിച്ച് കങ്കണ റണാവത്ത്