‘ഐഡന്റിറ്റി’ ചിത്രത്തിലൂടെ ഫോറന്സിക് സംഘം വീണ്ടും ഒന്നിക്കുന്നു

അനസ് ഖാൻ സംവിധാനം ചെയ്ത ഫോറൻസിക് ചിത്രം വലിയ വിജയമായിരുന്നു. ഒരു ഇൻവസ്റ്റി​ഗേഷൻ ത്രില്ലറായി എത്തിയ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ഈ ടീം വീണ്ടും എത്തുന്ന സന്തോഷവാർത്ത ടൊവീനോ തോമസ് തന്നെയാണ് പങ്കുവച്ചത്.
അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം രാജു മല്ല്യത്ത്‌ ആണ് നിർമിക്കുന്നത്. ഐഡന്റിറ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനാണ് നായികയായി എത്തുന്നത്. അണിയറപ്രവർത്തകരുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. രാഗം മൂവീസിന്‍റെ ബാനറിൽ കൊച്ചുമോൻ ,രാജു മല്ല്യത്ത്‌ എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ ബിഗ് ബജറ്റ് ചിത്രം എറണാകുളം, ബെംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ചിത്രം 2023 ൽ തീയേറ്ററുകളിലെത്തും.

ഫോറൻസിക് 2020ൽ ആണ് റിലീസ് ചെയ്തത്. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ സാമുവൽ ജോണ് കാട്ടൂക്കാരൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. മംമ്ത മോഹന്ദാസ്, സൈജു കുറുപ്പ്, റെബ മോണിക്ക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

K editor

Read Previous

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം: ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങി

Read Next

കിളിമഞ്ചാരോയില്‍ ദേശീയപതാക ഉയര്‍ത്തി മലയാളി