‘പൊന്നിയിൻ സെൽവൻ: ഭാഗം 1’ ആദ്യ ടീസർ ഇന്ന് പുറത്തിറങ്ങും

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ: ഭാഗം 1-ന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യും. പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും. ഒരു ദശാബ്ദത്തിലേറെയായി മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയാണിത്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, കാർത്തി, ജയം രവി, ജയറാം, പ്രകാശ് രാജ്, ലാൽ, ശരത്കുമാർ എന്നിവരാണ് പൊന്നിയിൻ സെൽവനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read Previous

മലയാള ചിത്രം ‘പ്യാലി’ ഇന്ന് തീയറ്ററിൽ എത്തും

Read Next

സജി ചെറിയാനെതിരെ പരാതി; രാഷ്ട്രപതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു