വിസ്മയമായി ‘പൊന്നിയിൻ സെല്‍വന്‍’ ആദ്യ ടീസര്‍

കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്‍റെ ടീസർ പുറത്തിറങ്ങി. മണിരത്നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനം നേരിട്ട ബുദ്ധിമുട്ടുകളും അപകടങ്ങളും സൈന്യവും ശത്രുക്കളും രാജ്യദ്രോഹികളും തമ്മിലുള്ള പോരാട്ടങ്ങളും സിനിമ കൈകാര്യം ചെയ്യുന്നു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി അശ്വിൻ, കകുമാനു, റിയാസ് ഖാൻ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

സംഗീതം എ.ആർ.റഹ്മാനും, ഛായാഗ്രഹണം രവി വർമ്മനും നിർവഹിച്ചിരിക്കുന്നു. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിലെത്തും.

Read Previous

24 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം

Read Next

നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഉടൻ