സിനിമ പാൻ-ഇന്ത്യൻ ആകുന്നത് ഗുണനിലവാരവും പ്രേക്ഷക സ്വീകാര്യതയും അനുസരിച്ച്: അര്‍ജുന്‍

തന്നെ സംബന്ധിച്ചിടത്തോളം പാന്‍ ഇന്ത്യന്‍ ചിത്രം എന്നൊന്നില്ലെന്ന് തമിഴ് നടൻ അര്‍ജുന്‍. സിനിമ നല്ലതാണെങ്കിൽ സ്വാഭാവികമായും അത് പാൻ-ഇന്ത്യൻ ആകുമെന്നും താരം പറഞ്ഞു.

പാന്‍ ഇന്ത്യന്‍ മൂവി എന്നു പറഞ്ഞത് കൊണ്ടുമാത്രം ഒരു ചിത്രം പാന്‍ ഇന്ത്യനാകില്ല. സിനിമയുടെ ഗുണനിലവാരവും പ്രേക്ഷക സ്വീകാര്യതയും അനുസരിച്ചാണ് ഒരു സിനിമ പാൻ-ഇന്ത്യൻ ആകുന്നതെന്ന് അര്‍ജുന്‍ പറഞ്ഞു. ധ്രുവ് സർജ നായകനാകുന്ന ‘മാർട്ടിൻ’ എന്ന ചിത്രത്തിന്‍റെ ടീസർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അര്‍ജുന്‍.

ഷാരൂഖ് ഖാൻ നായകനായ പത്താനെക്കുറിച്ചും അർജുൻ പരാമർശിച്ചു. ബോളിവുഡിൽ നിന്ന് മികച്ച സിനിമകൾ വരുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍റെ സിനിമ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും അർജുൻ പറഞ്ഞു.

Read Previous

അഴിമതി മൂലം രാജ്യത്ത് സാധാരണക്കാർ പൊറുതിമുട്ടിയ അവസ്ഥയിൽ: സുപ്രീംകോടതി

Read Next

ഇന്ത്യക്കാരനായ കാമുകനായി 2 രാജ്യം കടന്നു; പാകിസ്ഥാനിൽ നിന്നെത്തിയത് 16കാരി