പേവിഷബാധയേറ്റ് മരണപ്പെട്ട അഭിരാമിയുടെ കുടുംബം ആരോഗ്യവകുപ്പിനെതിരെ പരാതി നൽകി

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ (12) കുടുംബം ആരോഗ്യവകുപ്പിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

അഭിരാമി ചികിത്സ തേടിയപ്പോൾ വീഴ്ച വരുത്തിയ ഡോക്ടർമാർക്കും മറ്റുള്ളവർക്കുമെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കടിയേറ്റ അഭിരാമി ചികിത്സ തേടി എത്തിയപ്പോൾ വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ ഡോക്ടറും ജീവനക്കാരും ആംബുലൻസ് ഡ്രൈവറും അവിടെ ഉണ്ടായിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെയും മറ്റുള്ളവരുടെയും അനാസ്ഥ കാരണം അഭിരാമിക്ക് മൂന്ന് മണിക്കൂർ വൈകിയാണ് പ്രഥമ ശുശ്രൂഷ ലഭിച്ചത്.

K editor

Read Previous

കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തീ പിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിന്: കെ എം ഷാജി

Read Next

അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം ; കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ബാര്‍ അസോസിയേഷൻ