ലൈഗര്‍ സിനിമയുടെ പരാജയം; ഭീഷണി, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗറിന്‍റെ പരാജയത്തിന് പിന്നാലെ വിതരണക്കാരുടെ ഭാഗത്ത് നിന്നും സംവിധായകന്‍ പുരി ജഗന്നാഥിന് ഭീഷണികള്‍ വന്നിരുന്നു. ഇപ്പോഴിതാ ഭീഷണിയെ തുടര്‍ന്ന് സംവിധായകന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പൊലീസ് സംരക്ഷണവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമയുടെ വിതരണക്കാരും എക്‌സിബിറ്റേഴ്‌സും തങ്ങള്‍ക്ക് സാമ്പത്തിക നഷ്‌ടം സംഭവിച്ചുവെന്നും മുടക്കിയ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പുരി ജഗന്നാഥ് ജൂബിലി ഹില്‍സ് പൊലീസിലാണ് പരാതി നല്‍കിയത്.

ഏറെ പ്രതീക്ഷകളോടെ ഓഗസ്‌റ്റ് 25ന് റിലീസ് ചെയ്‌ത ചിത്രമായിരുന്നു ലൈഗര്‍. ആദ്യ ദിനം റെക്കോർഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോള്‍ വരുമാനം ഇടിഞ്ഞു തുടങ്ങിയിരുന്നു. ചിത്രം ഒരാഴ്‌ച പിന്നിട്ടപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ ഒട്ടേറെ ഷോകള്‍ റദ്ദാക്കുകയും ചെയ്‌തു.

Read Previous

ഒരു രാജ്യം ഒരു യൂണിഫോം; രാജ്യത്തെ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കണമെന്ന് പ്രധാനമന്ത്രി

Read Next

അനധികൃതമായി കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് കുവൈറ്റ്