സ്വപ്‌ന താമസം മാറി; വരാപ്പുഴ സ്റ്റേഷനിലെത്തി ഒപ്പിട്ടു

വരാപ്പുഴ(കൊച്ചി): നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എറണാകുളം നോർത്ത് പറവൂരിനടുത്ത് കൂനമ്മാവിലെ വാടകവീട്ടിൽ താമസം തുടങ്ങി. ഞായറാഴ്ച രാവിലെ വരാപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ സജീവ് കുമാറിന് മുന്നിൽ അവർ ഒപ്പിട്ടു. തുടര്‍ന്നാണ് പുതിയ വീട്ടിലേക്ക് താമസത്തിനായി എത്തിയത്.

ആഴ്ചയിൽ ഒരു ദിവസം താമസിക്കുന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ വന്ന് ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ പ്രകാരമാണ് പുതിയ താമസസ്ഥലമായ കൂനമ്മാവ് ഉള്‍പ്പെടുന്ന വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയത്. വീട്ടിൽ സ്വപ്നയുടെ സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരെ വിന്യസിച്ചിട്ടുണ്ട്. സ്വപ്നയ്ക്കും മകനും അമ്മയ്ക്കും വധഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.

K editor

Read Previous

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകൾ

Read Next

ഖത്തർ ലോകകപ്പ്; പ്രതിദിനം പ്രതീക്ഷിക്കുന്നത് 1600 വിമാനസര്‍വീസുകള്‍