ഡോക്യുമെന്ററി വിവാദം; ബിബിസി നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയും ചൂണ്ടിക്കാട്ടി ബിബിസി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു ഡോക്യുമെന്‍ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു.

ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്‍ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ് ആവശ്യപ്പെട്ടിരുന്നു.

K editor

Read Previous

ഓപ്പറേഷന്‍ ദോസ്ത്; തുർക്കിയിലും സിറിയയിലും സഹായഹസ്തവുമായി ഇന്ത്യൻ രക്ഷാദൗത്യം

Read Next

ബജറ്റ് മാറിവായിച്ചു; രാജസ്ഥാൻ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം