ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ രംഗത്തെത്തി. ഗവർണർ രാഷ്ട്രീയ ഭിക്ഷാംദേഹിയാണെന്നും പ്രതീക്ഷിച്ച പദവികൾ ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു പറഞ്ഞു. രാജ്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും വഞ്ചിച്ചതിന് തനിക്ക് ലഭിച്ച പ്രതിഫലം അലങ്കരിക്കുന്നയാളാണ് ഗവർണറെന്നും വി പി സാനു പറഞ്ഞു.
“ചരിത്രബോധമില്ലാത്ത ഒരു ഗവർണർ മോഹഭംഗംമാണ്. ഇർഫാൻ ഹബീബിനെതിരെ അപകീർത്തികരമായ പരാമർശം നടത്താൻ ഗവർണർക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? പ്രതീക്ഷിച്ച പദവികൾ ലഭിക്കാത്തതിലുള്ള നിരാശ പ്രകടിപ്പിക്കേണ്ടത് സർക്കാരിനും ജനങ്ങൾക്കും നേർക്ക് അല്ല. ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസിനു മുന്നിലാണ് പ്രഹസന നാടകം നടത്തേണ്ടതെന്നും” സാനു പറഞ്ഞു.
ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർവകലാശാലയുടെ ഭേദഗതിക്ക് മുന്‍കാല പ്രാബല്യം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഭേദഗതി സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചു. ഓഗസ്റ്റ് 5ന് കേരള സർവകലാശാല വൈസ് ചാൻസലറുടെ നിയമനത്തിനായി ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ തീരുമാനത്തെ മറികടക്കാനാണ് മുന്‍കാല പ്രാബല്യം കൊണ്ടുവരുന്നത്.