എലിസബത്ത് രാജ്ഞിയുടെ വിയോഗം; നാളെ ഇന്ത്യയിൽ ദുഃഖാചരണം

തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് പതിവായി പതാക ഉയർത്തുന്ന സ്ഥലങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. പകുതി താഴ്ത്തി കെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല.

Read Previous

ഖത്തറിലേക്ക് 20 പുതിയ സര്‍വീസുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

Read Next

എ.കെ.ജി. സെൻ്റർ കേസ് പ്രതിയെ കിട്ടിയത്, ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ: ടി. സിദ്ദീഖ്