ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പേവിഷബാധയേറ്റ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ പോലും മരിച്ച സാഹചര്യത്തിൽ വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പാണ് സമിതിയെ തീരുമാനിക്കുക.
നിയമസഭയിൽ പി.കെ ബഷീർ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്സിൻ വിതരണം ശരിയായി നടക്കുന്നില്ലെന്നും ഗുണനിലവാരം മോശമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.
ഈ വർഷം നായയുടെ കടിയേറ്റ് മരിച്ചവരിൽ 4 പേർ വാക്സിൻ എടുത്തവരാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിൻ പ്രവർത്തിക്കുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറിലേക്ക് എത്തിയതാണ് മരണകാരണമെന്ന് മന്ത്രി വിശദീകരിച്ചു.