ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗം മേധാവിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആശാ തോമസിനാണ് അന്വേഷണച്ചുമതല. റിപ്പോർട്ട് സർക്കാരിന് കൈമാറി.
ചുമതലകള്‍ നിർവഹിച്ചില്ല. ശസ്ത്രക്രിയയ്ക്കുള്ള നിർദേശം നൽകിയില്ല. അവയവങ്ങള്‍ കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് മാനദണ്ഡപ്രകാരമല്ല. വൃക്ക വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. വകുപ്പ് മേധാവിക്കെതിരെ നടപടിയെടുക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
തിരുവനന്തപുരം കാരക്കോണം കുമാർ ഭവനിൽ റിട്ടയേർഡ് ഐ.ടി.ഐ ഇൻസ്ട്രക്ടർ ജി.സുരേഷ് കുമാർ (62) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ ആലുവയിൽനിന്ന് ഇരുനൂറിലേറെ കിലോമീറ്റർ മിന്നൽവേഗത്തിൽ 3 മണിക്കൂർ കൊണ്ട് എത്തിച്ച വൃക്ക വച്ചുപിടിപ്പിക്കാൻ മൂന്നര മണിക്കൂർ വൈകിയതിനെത്തുടർന്നായിരുന്നു മരണം. വൃക്ക അടങ്ങിയ പെട്ടി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ പുറത്തുനിന്നുള്ളവർ എടുത്തുകൊണ്ട് ഓടിയതുൾപ്പെടെ വിവാദമായിരുന്നു.