‘നാട്ടു നാട്ടു’വിൽ നൃത്തരംഗം ചിത്രീകരിച്ചത് സെലെന്‍സ്‌കിയുടെ വസതിക്ക് മുന്നിൽ

ലോസ് ആഞ്ജലിസ്: ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ ‘ഗോൾഡൻ ഗ്ലോബ്’ നേടി തിളങ്ങുമ്പോൾ ഉക്രൈനിനും അഭിമാനിക്കാം. യുദ്ധത്തിനു മുമ്പുള്ള ഉക്രൈനിലെ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ഔദ്യോഗിക വസതിയായ മാരിൻസ്കി കൊട്ടാരത്തിനു മുന്നിലാണ് ജൂനിയർ എൻടിആറും രാം ചരണും ‘നാട്ടു നാട്ടു’ പാടിയാടിയത്. നൃത്തരംഗത്തില്‍ കാണുന്ന കടല്‍നീല നിറമുള്ള കെട്ടിടമാണ് മാരിൻസ്കി പാലസ്. 2021 ഓഗസ്റ്റിലാണ് ഗാനം ചിത്രീകരിച്ചത്.

ഉക്രൈനിലെ പ്രസിഡന്‍റായ വോളോഡിമിർ സെലെൻസ്കി എൺപതാമത് ഗോൾഡൻ ഗ്ലോബ് സദസ്സിനെ അഭിസംബോധന ചെയ്തു. ഉക്രെയിനിൽ നിന്നുള്ള സെലെൻസ്കിയുടെ പ്രസംഗം വേദിയിൽ പ്രദർശിപ്പിച്ചു. യുദ്ധം മൂന്ന് ഭാഗങ്ങളുള്ള പരമ്പരയല്ലെന്നും മൂന്നാം ലോകമഹായുദ്ധം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Previous

പി​ഴ​യ​ട​ക്കു​ന്ന​ത് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഗൂഗിളിൻ്റെ ആ​വ​ശ്യം തള്ളി ​ട്രൈബ്യൂണൽ

Read Next

ആന്ധ്രാ മുഖ്യമന്ത്രിയുടെ ഗോൾഡൻ ഗ്ലോബ് ട്വീറ്റ്; വിമർശനവുമായി അദ്‌നാന്‍ സമി