ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കറൻസി നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാൻ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കത്തയച്ചത്.
മഹാത്മാഗാന്ധിക്കൊപ്പം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഇന്ത്യൻ കറൻസിയിൽ ചേർക്കണമെന്ന് 130 കോടി ഇന്ത്യക്കാർക്ക് വേണ്ടി അഭ്യർത്ഥിക്കുന്നെന്നും കത്തിൽ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ദൈവങ്ങളുടെ അനുഗ്രഹത്തോടെ അത് മെച്ചപ്പെടുത്താൻ കഴിയുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു. മറ്റ് എഎപി നേതാക്കളും കെജ്രിവാളിന്റെ നിർദേശത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതിനെ ബിജെപി നേതാക്കൾ വിമർശിച്ചു.