കടുവയിലെ വിവാദ ഡയലോഗ് ഒഴിവാക്കും; പൃഥ്വിരാജ്

കടുവയിലെ വിവാദ ഡയലോഗ് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യുമെന്ന് നടൻ പൃഥ്വിരാജ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ ഡയലോഗുകൾ ഒഴിവാക്കി സെൻസർ ബോർഡിന് സമർപ്പിച്ചു. അനുമതി ലഭിച്ചാലുടൻ ഓവർസീസ് ഉൾപ്പെടെ എല്ലാ വിതരണക്കാരോടും മാറ്റിയ പതിപ്പ് അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു.

‘പക്ഷെ ഇതൊരിക്കലും ഒരു ന്യായീകരണമല്ല. അത് തെറ്റാണെന്ന പൂര്‍ണ്ണ തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ ഒരിക്കല്‍ കൂടി കടുവ ടീമിന്റെ ഭാഗത്തുനിന്നും ആ ഡയലോഗ് പറഞ്ഞ നടന്‍ എന്ന നിലയിലും ഞാന്‍ മാപ്പ് ചോദിക്കുന്നു’, പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു എബ്രഹാം, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Read Previous

ഷാരൂഖിന്റെയും സൽമാന്റെയും പുതിയ അയൽക്കാർ രൺവീറും ദീപികയും 

Read Next

നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധി 21ന് ഹാജരാകണമെന്ന് നോട്ടിസ്