കോണ്‍ഗ്രസ് എന്നാല്‍ ഒരു കുടുംബയോഗം മാത്രം; ജെപി നദ്ദ

ന്യൂഡല്‍ഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പ്രാദേശികവും ദേശീയവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടതിനാൽ കോൺഗ്രസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനം നഷ്ടപ്പെടുകയാണെന്ന് നദ്ദ പറഞ്ഞു.

എന്തുകൊണ്ടാണ് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ചുരുങ്ങുന്നത്? എന്തുകൊണ്ടാണ് അത് ദുര്‍ബലമാകുന്നത്? പ്രാദേശികവും ദേശീയവുമായ അഭിലാഷങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ അഭാവം കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്, ജെ പി നദ്ദ പറഞ്ഞു.

40 വർഷത്തിലേറെയായി പാർട്ടിയുമായി ബന്ധമുള്ളവർ കോൺഗ്രസ് വിടുന്നത് കുടുംബ പാർട്ടിയാണെന്ന് തിരിച്ചറിഞ്ഞതിനാലാണ്. ഗുലാം നബി ആസാദിന്‍റെ രാജിക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 40 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ പാര്‍ട്ടി വിടുകയാണ്.

Read Previous

ജയലളിതയുടെ മരണം; ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണത്തിന് സ്റ്റാലിന്‍

Read Next

ലോകായുക്ത ബിൽ; നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം