കുട്ടികൾ ക്ഷണിച്ചു; കുട്ടികൾക്കൊപ്പം ഓണമുണ്ട് മന്ത്രി അപ്പൂപ്പൻ

തിരുവനന്തപുരം: മുള്ളറംകോട് ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓണം ആഘോഷിച്ചു. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷി ‘മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ’ എന്ന് ചോദിച്ച് കത്തെഴുതിയപ്പോൾ മന്ത്രിക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. മന്ത്രിയെത്തിയപ്പോൾ കുഞ്ഞു മിഴികളിൽ കൗതുകമേറ്റി അവർ ഓടിച്ചെന്നു.

പിന്നെ വിഭവസമൃദ്ധമായ ഓണസദ്യ. തന്‍റെ അടുത്ത് വന്ന എല്ലാവരോടും അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രി അപ്പൂപ്പന് സമ്മാനങ്ങൾ നൽകാനും കുട്ടികൾ മറന്നില്ല.

പുതിയ സ്കൂൾ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കുട്ടികൾ എഴുതിയ കത്ത് ഉൾപ്പെടെ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഒ.എസ് അംബിക എം.എൽ.എ അടക്കമുള്ളവരും ഓണാഘോഷത്തിനായി സ്കൂളിലെത്തിയിരുന്നു.

Read Previous

ഷവര്‍മ്മ മാര്‍ഗനിര്‍ദേശം കർശനമായി പാലിക്കണം ; സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കും

Read Next

ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം