മുഖ്യമന്ത്രി എത്താന്‍ വൈകി; ചടങ്ങ് ബഹിഷ്‌കരിച്ച് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് ആദരിക്കൽ ചടങ്ങ് ബഹിഷ്കരിച്ച് സ്വീഡിഷ് ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗ്.

ബ്യോണ്‍ ബോര്‍ഗിനെയും മുന്‍ ഇന്ത്യന്‍ താരവും പദ്മശ്രീ ജേതാവുമായ വിജയ് അമൃതരാജിനെയും ആദരിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ലോൺ ടെന്നീസ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. എന്നാൽ മുഖ്യമന്ത്രി വേദിയിലെത്താൻ ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനെ തുടർന്ന് ബ്യോണ്‍ ബോര്‍ഗ് വേദി വിടുകയായിരുന്നു.

മകൻ ലിയോ ബെംഗളൂരു ഓപ്പണിൽ കളിക്കുന്നത് കാണാനാണ് ബ്യോൺ ബോർഗ് എത്തിയത്. രാവിലെ 9.30 നാണ് അനുമോദന ചടങ്ങ് ആരംഭിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രി എത്താൻ വൈകിയതിനാൽ 10.15 വരെ നീട്ടുകയായിരുന്നു.

Read Previous

രജിഷ-വെങ്കിടേഷ് ചിത്രം ‘ലവ് ഫുളി യുവേഴ്സ് വേദ’യുടെ ട്രെയിലര്‍ പുറത്ത്

Read Next

പ്രഭാസ് ചിത്രം ‘പ്രോജക്ട് കെ’; 2024 ജനുവരി 12 ന് തീയേറ്ററുകളിലേക്ക്