‘ക്രിസ്റ്റഫറി’ന്റെ സെൻസറിംഗ് പൂർത്തിയായി; ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

നൻപകൽ നേരത്ത് മയക്കത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് ആണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായിരിക്കുകയാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു.

ത്രില്ലർ ഗണത്തിൽ പെടുന്നതാണ് ഈ ചിത്രം. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ . തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദിലീഷ് പോത്തൻ , സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 

K editor

Read Previous

മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്; ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ സാധ്യത

Read Next

‘ബോംബെ സഹോദരിമാരിലെ’ സംഗീതജ്ഞ സി. ലളിത അന്തരിച്ചു