അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ഞെട്ടലില്‍ ഡ്രൈവറും കണ്ടക്ടറും

പാലക്കാട്: വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ ജീവൻ അപഹരിച്ച ബസ് അപകടത്തിന്‍റെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ സുമേഷും, കണ്ടക്ടർ ജയകൃഷ്ണനും. വലതുഭാഗത്തുനിന്ന് പിന്നില്‍ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തി കാരണം കെ.എസ്.ആർ.ടി.സിക്ക് നിയന്ത്രണം നഷ്ടമായി. ബസ്സിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുള്ളിൽ കയറി.

ബസിന്‍റെ വലതുവശത്തുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. കടന്നുപോയ കാറുകളൊന്നും നിർത്താതെ വന്നതോടെ പരിക്കേറ്റവരെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു. നാട്ടുകാർ ചേർന്നാണ് ആളുകളെ രക്ഷപ്പെടുത്തിയത്.

K editor

Read Previous

പ്രമുഖ ആയുർവേദ ആശുപത്രിയുടെ 60 ശതമാനം ഓഹരികൾ അപ്പോളോ ഹോസ്പിറ്റൽസ് സ്വന്തമാക്കി

Read Next

വിജയദശമി; ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചത് 1750 കുട്ടികൾ