വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണം; സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍

കൊച്ചി: വിശ്വാസ വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി സണ്ണി ലിയോൺ കേരള ഹൈക്കോടതിയെ സമീപിച്ചു. 2019 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന വാലന്‍റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാൻ കരാർ ഉണ്ടാക്കി വഞ്ചിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹർജി സമർപ്പിച്ചത്. സംഘാടകർ വിശ്വാസ വഞ്ചന നടത്തി എന്നാണ് താരം അവകാശപ്പെടുന്നത്.

പങ്കെടുക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പിൻവാങ്ങി. കൊച്ചിയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയെങ്കിലും സംഘാടകർ കരാർ പാലിക്കാൻ തയാറായില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു. സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും ഉൾപ്പെടെ മൂന്ന് പേരാണ് ഹർജി നൽകിയത്. എറണാകുളം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 2019ൽ പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലാണ് സണ്ണി ലിയോൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.

K editor

Read Previous

ബിനീഷ് കോടിയേരി ഇനി കേരള ക്രിക്കറ്റ് നേതൃസ്ഥാനത്ത്

Read Next

മയക്കുമരുന്നിനെതിരെ ‘ഗോള്‍ ചലഞ്ച്’; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും