ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചു. 3 തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. കൊച്ചിയിൽ നിന്ന് 22 നോട്ടിക്കൽ മൈൽ അകലെ പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം. 17ന് വൈകുന്നേരം മത്സ്യബന്ധനത്തിനു പോയ അൽ നഹീം ബോട്ടിലാണ് കപ്പൽ ഇടിച്ചത്. 13 തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 11 പേർ ബംഗാളിൽ നിന്നും രണ്ട് പേർ തമിഴ്നാട്ടിൽ നിന്നുമാണ്. ഗ്ലോബൽ പീക്ക് എന്ന ചരക്ക് കപ്പലാണ് ഇടിച്ചത്.

Read Previous

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Read Next

നാക് എ പ്ലസ്; രാജ്യത്തെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് കാലിക്കറ്റും