ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി. പകരം ഋഷഭ് പന്ത് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാകും. അയർലൻഡിനെതിരായ മത്സരത്തിൽ 77 റൺസ് നേടിയ സഞ്ജുവിനോട് സെലക്ഷൻ കമ്മിറ്റി ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് ആരാധകർ പറഞ്ഞു.
സമീപകാലത്തായി ടി20 ഫോർമാറ്റിൽ ഒരു ഫോമും കണ്ടെത്താത്ത ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്ന ബിസിസിഐ കളിക്കാരെ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. കഴിഞ്ഞ ആറ് ടി20 ഇന്നിങ്സുകളിൽ നിന്നും 56 റൺസ് മാത്രമാണ് റിഷഭ് പന്തിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിൽ 77 റൺസാണ് സഞ്ജു നേടിയത്. ഇത്രയും നന്നായി കളിച്ചിട്ടും സഞ്ജുവിന് ടീമിൽ ഇടം ലഭിക്കാത്തതിൽ ആരാധകർക്ക് അമർഷമുണ്ട്.
സഞ്ജു ഇന്ത്യ വിട്ട് തന്റെ കഴിവുകളെ ബഹുമാനിക്കുന്ന മറ്റേതെങ്കിലും രാജ്യത്തിനായി കളിക്കണമെന്ന് അവർ പറയുന്നു. ലോകത്തിലെ ഏറ്റവും മോശം ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ എന്നാണ് വിമർശനം.