തല്ലുമാല ഉടന്‍ നെറ്റ്ഫ്‌ളിക്‌സില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം ‘തല്ലുമാല’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 11ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

‘മണവാളന്‍ തഗ് ഓണ്‍ ദി വേ ആണ്, അതിനൊരു അര്‍ത്ഥമേ ഉള്ളൂ, തല്ലുമാല വരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്ത് വാർത്ത പങ്കുവച്ചത്. ചിത്രം ഓഗസ്റ്റ് പന്ത്രണ്ടിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Read Previous

വർക്കലയിലെ നവവധുവിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

Read Next

മലയാളക്കരയ്ക്ക് ഉത്സവകാലം ;ഓണം വാരാഘോഷത്തിന് കൊടിയേറി