നിയമനം നിയമപരം; ഗവർണറുടെ നോട്ടീസിന് മറുപടി നൽകി വിസിമാർ

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വിസിമാർ മറുപടി നൽകി. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വി.സിയെ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് മറ്റ് സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കാൻ ഗവർണർ നോട്ടീസ് അയച്ചത്. ഇന്നുവരെ വി.സിമാർക്ക് മറുപടി നൽകാൻ ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ഗവർണറെ നേരിട്ട് കണ്ട് വിശദീകരണം നൽകണമെങ്കിൽ അറിയിക്കാനും ഇന്നു വരെയായിരുന്നു സമയം.

നിയമനം നിയമപരമാണെന്നാണ് വിസിമാരുടെ മറുപടി. സർവകലാശാലയ്ക്ക് നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നതിനാൽ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും. വി.സിമാരുടെ വിശദീകരണം പരിശോധിച്ച് കൂടിക്കാഴ്ചകൾക്ക് ശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും.

കേരള വിസിയായിരുന്ന മഹാദേവൻ പിള്ള, ഡോ.സാബു തോമസ് (എം.ജി.), ഡോ.കെ.എൻ.മധുസൂദനൻ (കുസാറ്റ്), ഡോ.കെ.റിജി ജോൺ (കുഫോസ്), ഡോ.ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ), ഡോ.എം.വി.നാരായണൻ (സംസ്കൃതം), ഡോ.എം.കെ.ജയരാജ് (കാലിക്കറ്റ്), ഡോ. അനിൽ വള്ളത്തോൾ (മലയാളം), ഡോ.എം.വി.നാരായണൻ (കാലടി), ഡോ.സജി ഗോപിനാഥ് (ഡിജിറ്റൽ), ഡോ.പി.എം.മുബാറക് പാഷ (ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി) എന്നിവരാണ് മറുപടി നൽകിയത്.

K editor

Read Previous

സന്ദർശക, ടൂറിസ്റ്റ് വിസ പിഴ പകുതിയാക്കി യുഎഇ; ദിവസം നൽകേണ്ടത് 50 ദിർഹം

Read Next

ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാൻ കോടതി നിർദ്ദേശം