അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന, ഏറ്റവും പ്രായംകുറഞ്ഞ താരമായി 18കാരന്‍

വന്‍ഡാ: അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡ് ഫ്രഞ്ച് കൗമാരതാരം ഗുസ്താവ് മക്കോണിന്‍റെ പേരിൽ. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. ടി20 ലോകകപ്പിനായുള്ള യൂറോപ്പ് യോഗ്യതാ പോരാട്ടത്തിലാണ് താരത്തിന്റെ പ്രകടനം.

18 വയസ്സും 280 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം സെഞ്ച്വറി നേടിയത്. 61 പന്തിൽ ഒമ്പത് സിക്സും അഞ്ച് ഫോറും സഹിതം 109 റണ്‍സാണ് അദ്ദേഹം നേടിയത്. കരിയറിലെ രണ്ടാമത്തെ അന്താരാഷ്ട്ര പോരാട്ടത്തിലാണ് ഗുസ്തവിന്‍റെ നേട്ടം. 

അരങ്ങേറ്റത്തിൽ തന്നെ അദ്ദേഹം അർദ്ധസെഞ്ച്വറി നേടി. ചെക്ക് റിപ്പബ്ലിക്കിനെതിരായ അരങ്ങേറ്റ മത്സരത്തിൽ 54 പന്തിൽ നിന്ന് 76 റൺസ് നേടിയിരുന്നു. തുടർന്ന് രണ്ടാം മത്സരത്തിൽ സെഞ്ച്വറിയും.

Read Previous

തടവുകാരുടെ ശുചിമുറിക്ക് സമീപം മൊബൈൽ   ഫോൺ 

Read Next

മാലിന്യ കൂമ്പാരം ഹോട്ടലിന് പിറകിലേക്ക് തള്ളുന്നു; വ്യാപാരികള്‍ കൊതുകു വലയത്തില്‍