യുട്യൂബില്‍ ട്രെന്‍ഡിംഗ് ആയി ‘തട്ടാശ്ശേരി കൂട്ടം’ ട്രെയിലർ

അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. യൂട്യൂബിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഗ്രാന്‍റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിൽ ഗണപതി, വിജയരാഘവൻ, സിദ്ദിഖ്, അനീഷ് ഗോപൻ, ഉണ്ണി രാജൻ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോൻ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരും അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ജിയോ പിവിയുടേതാണ് കഥ.

ജിതിൻ സ്റ്റാൻസിലോവ്സാണ് ഛായാഗ്രാഹകൻ. ബി.കെ. ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. ഹരിശങ്കർ, നജീം അർഷാദ്, നന്ദു കർത്ത, സിത്താര ബാലകൃഷ്ണൻ എന്നിവരാണ് ഗായകർ. ചിത്രം നവംബറിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാൻഡ് റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

K editor

Read Previous

ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്ന് വി.മുരളീധരന്‍

Read Next

നടി ഷംന കാസിമും ഷാനിദ് ആസിഫ് അലിയും വിവാഹിതരായി