ബിജെപിയുടെ പരിഹാസത്തിന് മറുപടിയുമായി തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്ക് മറുപടിയുമായി ശശി തരൂർ.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് തരൂർ മനസിലാക്കിയെന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നതകളിൽ ബിജെപി ഇടപെടേണ്ടതില്ലെന്ന് തരൂർ പറഞ്ഞു.

“കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്. ഞങ്ങളുടെ പാർട്ടി തിരഞ്ഞെടുപ്പിൽ നിങ്ങളുടെ ഇടപെടൽ ആവശ്യമില്ല. ആദ്യം ഇത്തരത്തിലൊന്ന് നിങ്ങള്‍ നടത്താന്‍ ശ്രമിക്കൂ,” തരൂർ ട്വിറ്ററിൽ കുറിച്ചു.

Read Previous

വിദ്യാർത്ഥിയെ മർദ്ദിച്ച കോതമംഗലം എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

Read Next

വിമാനത്തിൻ്റെ ക്യാബിനില്‍ നിന്ന് കരിഞ്ഞ മണം; ആകാശ എയര്‍ തിരിച്ചിറക്കി