ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ശശി തരൂരിനെ പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തന്നെയാണ് ശശി തരൂരിനെ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനിച്ചത്.
ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിന് പകരം രാസവള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെ, ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലൂടെ ഇത് തടയുകയും സോഷ്യൽ മീഡിയയെ സർക്കാരിന്റെ പരിധിയിൽ കൊണ്ടുവരികയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് സമിതി അടുത്തിടെ ട്വിറ്റർ, ഫെയ്സ്ബുക്ക്, ഗൂഗിൾ എന്നിവയുടെ പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ മാസം ട്വിറ്റർ പ്രതിനിധിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.