ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ മർദ്ദിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായി ആറുവയസുകാരന്റെ കുടുംബം പറഞ്ഞു. രാത്രി 9 മണിയോടെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തലശ്ശേരി എ.എസ്.പി പി.നിതിൻ രാജ് വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡി.ജി.പി അനിൽകാന്ത് പറഞ്ഞു.
സംഭവത്തിൽ പൊന്ന്യംപാലം സ്വദേശി ഷിനാദാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരും സ്പീക്കറും വ്യക്തമാക്കിയിരുന്നു.