ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുറ്റാരോപിതയുടെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി
രവി പാലയാട്
തലശ്ശേരി: പോലീസുദ്യോഗസ്ഥനായ ഭർത്താവിനെ വഴിതെറ്റിക്കുന്നയാൾ എന്ന സംശയത്തിൽ ഭതൃ ബന്ധുവായ കരാറുകാരനെ കൈകാര്യം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ കുറ്റാരോപിതയായ ബാങ്ക് ജീവനക്കാരിയുടെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി. ആഴ്ചകളായി ഒളിവിൽ കഴിയുന്ന കേരളാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി സീമ നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് ജില്ലാ ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ തള്ളിയത്.
കണ്ണൂർ ജില്ലയിൽ ഒരു വീട്ടമ്മയുടെ പേരിൽ ഉയർന്ന ആദ്യ ക്വട്ടേഷൻ ആരോപണമെന്ന പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണിത് തലശ്ശേരി കോടതിയിൽ പുതുതായി ചുമതലയേറ്റ ജില്ലാ ജഡ്ജിയുടെ പ്രഥമ വിധിയുമാണിത് . കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.പി.ശശീന്ദ്രനും സീമയ്ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷക അഡ്വ.ലീനയുമാണ് വാദിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 19–ന് രാത്രിയിലാണ്ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി.വി സുരേഷ് ബാബുവിന് 52, നേരെ വധ ശ്രമമുണ്ടായത്.
മാസങ്ങള്‍ നീണ്ട പോലിസ് അന്വേഷണത്തിനിടെയാണ് ജില്ലാ ബാങ്ക് കണ്ണുർ ശാഖാ ജീവനക്കാരി സീമയുടെ ക്വട്ടേഷനാണ് സംഭവത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത്. ഭർതൃ ബന്ധുവായ കരാറുകാരൻ പൊലിസുദ്യോഗസ്ഥനായ ഭർത്താവിനെയും തന്നെയും അകറ്റിയതിലുള്ള വൈരാഗ്യവും പണം വാങ്ങിയിട്ട് തിരിച്ചുനൽകാത്ത വിഷയവുമാണ് കരാറുകാരനെ ദേഹോപദ്രവമേൽപിച്ച് ജീവച്ഛവമാക്കാൻ യുവതിയെ പ്രേരിപ്പിച്ചതത്രെ.
ഏറെക്കാലമായി ഭർത്താവിൽ നിന്നും അകന്നു കഴിയുന്ന സീമ പയ്യാമ്പലത്തെ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത് . നേരത്തെ പരിയാരത്ത് നീതി മെഡിക്കൽ സ്റ്റോറിൽ ജിവനക്കാരിയായ യുവതി പിന്നീട് ജോലി കിട്ടിയതിനു ശേഷം കണ്ണുരിലേക്ക് താമസം മാറ്റുകയായിരുന്നു . കേസിൽ നീലേശ്വരം സ്വദേശിയടക്കം ഇതേ വരെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് കുറ്റകൃത്യം നടത്താൻ പ്രതികൾ ഉപയോഗിച്ച ആയുധവും സഞ്ചരിച്ച വാഹനവും പിടികൂടിയിരുന്നു.