തലശേരി അതിരൂപതയിൽ ലൈംഗിക വിവാദം രണ്ട് വൈദികര്‍ക്ക് പൗരോഹിത്യവിലക്ക്

തലശ്ശേരി: സിറോ മലബാര്‍ സഭയില്‍ വീണ്ടും ലൈംഗിക അപവാദം. ഇടുക്കി രൂപതയില്‍ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തിനു പിന്നാലെ തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയാണ് ഇടവകയിലെ ചില സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണം പുറത്തുവന്നത്. ഇത് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഇരു വൈദികര്‍ക്കും പൗരോഹിത്യ വിലക്ക് ഏര്‍പ്പെടുത്തി. അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചുവെന്നും,  അതിരൂപത പി.ആര്‍.ഒ പുറത്തുവിട്ട വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ഓഡിയോ പുറത്തുവന്നപ്പോഴാണ് സംഭവം അറിയുന്നതെന്ന് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇതുസംബന്ധിച്ച് അതിരൂപതയ്ക്ക് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല. ആരോപണം നേരിടുന്ന സ്ത്രീ തനിക്ക് പരാതി അയച്ചിരുന്നുവെന്ന് പറയുന്നത് ശരിയല്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ ശ്രദ്ധയിൽപ്പെട്ടതിനാൽ  നടപടിയെടുത്തുവെന്നും അന്വേഷണത്തിന് കമ്മീഷന് നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ബിഷപ് പാംപ്ലാനിയുടെ വാദം ശരിയല്ലെന്നും ആരോപണം നേരിടുന്ന സ്ത്രീ മാസങ്ങള്‍ക്കു മുന്‍പേ ബിഷപ്പിനെ വിളിച്ച് പരാതി പറഞ്ഞിരുന്നുവെന്നും,  മാത്യൂ മുല്ലപ്പള്ളി എന്ന വൈദികന്‍ നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയിരുന്നുവെന്നും,  അവര്‍ ബിഷപ്പുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ വ്യക്തമാക്കുന്നു. അതിരൂപതയിലെ ഉന്നതര്‍ തന്നെ ഇടപെട്ട് വിവാദം അവസാനിപ്പിക്കാന്‍ മുന്‍പ് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും,  സൂചനകളുണ്ട്. അതിനിടെ, നാലു വര്‍ഷത്തോളമായി പൊട്ടന്‍പ്ലാവ് ഇടവകയിലെ വൈദിക മന്ദിരത്തില്‍ സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ നടന്നിരുന്നുവെന്നും,  അതിന്റെ ദൃശ്യങ്ങള്‍ ഇടവകയിലെ ചില വ്യക്തികളുടെ കൈവശമുണ്ടെന്നും വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങളും പുറത്തുവന്നു. 

ആരോപണം നേരിടുന്ന വൈദികര്‍ രണ്ടുപേര്‍ക്കും പല സ്ത്രീകളുമായും വഴിവിട്ട ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പരാതിക്കാരുടെ കൈവശമുണ്ട്. ഈ വൈദികര്‍ പ്രായപൂര്‍ത്തിയാകാത്ത ചില പെൺകുട്ടികളെയും ദുരുപയോഗം ചെയ്തിരുന്നുവെന്ന  ആരോപണവും ഓഡിയോ സംഭാഷണത്തിലുണ്ട്. വൈദികരോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അവര്‍ നിഷേധിച്ചിട്ടില്ല. മറ്റ് സ്ത്രീകളുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം നടന്നതെന്ന വാദം അംഗീകരിച്ചാല്‍ തന്നെ, കുട്ടികളെ ഇവര്‍ ദുരുപയോഗം ചെയ്തത്  പോക്‌സോ വകുപ്പ് പ്രകാരം നിയമനടപടി നേരിടേണ്ട അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ്.

LatestDaily

Read Previous

ഖമറുദ്ധീൻ ചെർമാനായ ട്രസ്റ്റ് 6 കോടിയുടെ സ്വത്ത് തട്ടിയെടുത്തത് 30 ലക്ഷം രൂപയ്ക്ക്

Read Next

മുഹമ്മദ് റിയാസ് വീണ വിവാഹം; ക്ലിഫ് ഹൗസിൽ ലളിത ചടങ്ങ്