ദളപതി 67; പുതിയ പോസ്റ്ററുമായി നിർമ്മാതാക്കൾ, ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച

ദൈനംദിന അപ്ഡേറ്റുകൾ നൽകി ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ദളപതി 67 ന്‍റെ നിർമ്മാതാക്കൾ. സാറ്റലൈറ്റ് അവകാശവും മ്യൂസിക് റൈറ്റും ആരുടേതാണെന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം അവർ പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു അപ്ഡേറ്റ് കൂടി ടീം ടി 67 നല്കിയിരിക്കുകയാണ്.

സംഗതി ഒരു പോസ്റ്ററാണ്. ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് ടൈറ്റിൽ പ്രഖ്യാപിക്കുക. എന്നാൽ പോസ്റ്ററിലെ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ നായകൻ വിജയിയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിൽ നായകന്‍റെ മുഖം രക്തത്തുള്ളികൾ കൊണ്ട് വരച്ചെന്നതുപോലെ തോന്നിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 67. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

Read Previous

മദ്യനയ വിവാദത്തിൽ കെജ്‌രിവാളിനും പങ്കെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Read Next

ബദിയടുക്ക കൊലപാതകം; പ്രതിക്കായി തെരച്ചിൽ ശക്തം