തൈക്കടപ്പുറം പീഡനം പ്രതികൾ ക്വാറന്റൈനിൽ

നീലേശ്വരം:  തൈക്കടപ്പുറം കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതികളെ റിമാന്റ് നടപടികൾക്ക് മുന്നോടിയായി ക്വാറന്റൈനിൽ  പ്രവേശിപ്പിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  കുടകിലെ ഹോട്ടൽമുറിയിലെത്തിച്ച്  ബലാൽസംഗം ചെയ്ത  കേസ്സിൽ ഒളിവിലായിരുന്ന പ്രതികളാണിവരും.

പടന്നക്കാട് മേൽപ്പാലത്തിനടുത്തുള്ള  അപ്പോളോ ടയർ  സ്ഥാപനത്തിന്റെ ഉടമയും തൈക്കടപ്പുറം സീ റോഡിൽ  താമസക്കാരനുമായ അഹമ്മദ് 65, കാഞ്ഞങ്ങാട് സൗത്തിൽ താമസിക്കുന്ന  പടന്നക്കാട്ടെ  ജിംനാഷ്യം സ്ഥാപനമുടമയുമായ   ജിം ഷെരീഫ് എന്ന മുഹമ്മദ്  ഷെരീഫ് 55, എന്നിവരെയാണ്   പോക്സോ കേസിൽ നീലേശ്വരം  ഐപി, പി. ആർ മനോജ്  അറസ്റ്റ് ചെയ്തത്. ഇവരിൽ മുഹമ്മദ്ഷെരീഫ് കുടക് സ്വദേശിയാണ്.

ജിം ഷെരീഫും കുടകിൽ നിന്ന് കാഞ്ഞങ്ങാട്ട് കുടിയേറിയ ആളാണ്. 

പിടിയിലായ അഹമ്മദ് പ്രായൂർത്തിയെത്താത്ത  മറ്റൊരു  പെൺകുട്ടിയെ  നേരത്തെ താമസിച്ചിരുന്ന  ക്വാർട്ടേഴ്സിൽ പീഡനത്തിനിരയാക്കിയ കേസ്സിൽ പ്രതിയാണ്. ഈ  കേസിലകപ്പെട്ടതിനെത്തുടർന്നാണ് അഹമ്മദ്   പടന്നക്കാട് നിന്നും താമസം  തൈക്കടപ്പുറത്തേക്ക്   മാറ്റിയത്.

തൈക്കടപ്പുറം പീഡനക്കേസിൽ മുഖ്യപ്രതി  പടന്നക്കാട്ടെ ക്വിന്റൽ മുഹമ്മദിനെ   പിടി കിട്ടാനുണ്ട്. കഴിഞ്ഞ 10 ദിവസമായി ക്വിന്റൽ മുഹമ്മദ് ഒളിവിലാണ്.  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ക്വിന്റൽ മുഹമ്മദിന് വേണ്ടിയുള്ള  പോലീസ് അന്വേഷണം  ശക്തമാക്കിയിട്ടുണ്ട്.

പീഡനക്കേസിൽ പ്രതിയായ ക്വിന്റൽ മുഹമ്മദ് പരാതിക്കാരിപെൺകുട്ടിയുടെ അകന്ന   ബന്ധുകൂടിയാണ്.  പെൺകുട്ടിയെ നിരവധി പേർക്ക് കാഴ്ച വെച്ചതിന് പിന്നിൽ മുഹമ്മദാണെന്ന് സംശയിക്കുന്നു. ഇദ്ദേഹം നേരത്തെ മുസ്ലീംലീഗ് പ്രവർത്തകനായിരുന്നു.പിന്നീട് ഇന്ത്യൻ നാഷണൽ ലീഗിൽ ചേക്കേറി.

പീഡനക്കേസിലുൾപ്പെട്ട യുവാക്കൾക്ക് പെൺകുട്ടിയെ  പരിചയപ്പെടുത്തിയത്  ക്വിന്റൽ  മുഹമ്മദാണെന്ന്  പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.   

പ്രതി ജിം ഷെരീഫിനെ കാസർകോട് സീതാംഗോളിയിൽ നിന്നും, സീറോഡ്  അഹമ്മദിനെ തൈക്കടപ്പുറത്തെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞ ദിവസം നീലേശ്വരം  പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിനകം ഗൾഫിലും നാട്ടിലും പ്രമാദമായിത്തീർന്ന  പീഡനക്കേസിന്റെ  അന്വേഷണച്ചുമതല ചീമേനി പോലീസ് ഇന്സ്്പെക്ടർ ഏ. അനിൽകുമാറിന് കൂടി നൽകി ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ ഉത്തരവിറക്കിയിട്ടുണ്ട്.

6 കേസുകളാണ് തൈക്കടപ്പുറം പീഡനക്കേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസന്വേഷണച്ചുമതലയുള്ള നീലേശ്വരം  പോലീസ് ഇൻസ്്പെക്ടർ പി. ആർ.  മനോജിന്റെ ജോലി ഭാരം കുറയ്ക്കാൻ കൂടിയാണ് ചീമേനി ഐപിക്ക് കൂടി കേസ്സന്വേഷണം വീതിച്ചു നൽകിയത്.

പെൺകുട്ടിയെ  കുടകിൽ  കൊണ്ടുപോയി പീഡിപ്പിച്ചതിന്റെ അന്വേഷണച്ചുമതല ചീമേനി പോലീസ്  ഐപി,  അനിൽകുമാറിനാണ്.

അതേസമയം, പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയ ഡോക്ടർക്കെതിരെ യും, ആശുപത്രിക്കെതിരെയും നടപടി ഉണ്ടാകാതിരിക്കാൻ  അണിയറയിൽ തിരക്കിട്ട നീക്കങ്ങൾ നടന്നുവരുന്നുണ്ട്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹിതയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയുടെ  പിതാവ് ഗർഭഛിദ്രത്തിന് കാഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപത്തുള്ള  സ്വകാര്യാശുപത്രിയിൽ  എത്തിച്ചത്.

ഗർഭഛിദ്രത്തിന് വിധേയയായത്  പതിനെട്ട് വയസ്സിൽ താഴെയുള്ള

പെൺകുട്ടിയായതിനാൽ,  ഗർഭഛിദ്രം നടത്തിയ സ്വകാര്യാശുപത്രിയിലെ ഗർഭാശയരോഗ വിദഗ്ധയ്ക്കെതിരെയും കേസ്സെടുക്കാൻ അന്വേഷണ സംഘം ആലോചിച്ചുവരികയാണ്.

LatestDaily

Read Previous

കേടായ മീൻ പിടികൂടി നശിപ്പിച്ചു

Read Next

ഉണ്ണിത്താന്റെ ലോംഗ് മാർച്ച് എംപി പണം തന്നില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ്