ലഹരി പുകയ്ക്കുന്നത് 10 രൂപ നോട്ട് കത്തിച്ച്; ഒറ്റ വലിക്ക് 100 രൂപ

കാഞ്ഞങ്ങാട്: ഒരു കാലത്ത് മെട്രോ നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന മയക്ക് മരുന്ന് കാഞ്ഞങ്ങാട്ടും സുലഭമായതോടെ ലഹരി നുകരാൻ പുതുമാർഗം സ്വീകരിച്ച് കൗമാരാക്കാർ. ലഹരി പൊടി പത്ത് രൂപ ഇന്ത്യൻ കറൻസിയിലാക്കിയ ശേഷം സിഗരറ്റ് രൂപത്തിൽ പൊതിഞ്ഞ് ഒരറ്റത്ത് തീകൊളുത്തിയാണ് ഉപയോഗിക്കുന്നത്. സാധാരണ കടലാസുകളെ അപേക്ഷിച്ച് പത്ത് രൂപ നോട്ടിൽ കത്തിച്ച് ലഹരി ഉപയോഗിക്കുമ്പോൾ പ്രത്യേക ഗുണവും ആസ്വാദനവുമുണ്ടാക്കുന്നതാണ് നോട്ടുകൾ തിരഞ്ഞെടുക്കാനുള്ള കാരണം.


ഒരു ഗ്രാം എം. ഡി. എ ം.ഏ വിഭാഗത്തിൽപ്പെട്ട മയക്കു മരുന്നിന് 3500 രൂപയാണ് കാഞ്ഞങ്ങാട്ട് ഈടാക്കുന്നത്. ഒറ്റ തവണ ഇത്രയും തുക കൊടുത്ത് ലഹരി മരുന്ന് വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് 100 രൂപ നൽകിയാൽ 10 രൂപ നോട്ടിൽ കത്തിച്ച മയക്കു മരുന്നിന്റെ ലഹരി ഒറ്റ പുക വലിയിൽ ഒതുക്കാം ഒറ്റവലികൊണ്ട് തന്നെ ലഹരിയുടെ ഉൻമാദത്തിലെത്താൻ ഇത് ഉപയോഗിക്കുന്നവർക്ക് സാധിക്കുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്.


രാത്രി 11 മണി മുതൽ പുലർകാലം വരെ ഹൊസ്ദുർഗിന്റെയും അജാനൂർ ബേക്കൽ കടൽ തീരങ്ങളിലും ഇട വഴികളിലും മയക്കു മരുന്നുകളുമായെത്തുന്ന സംഘത്തെ തേടി, വിദൂര സ്ഥലങ്ങളിൽ നിന്നുമടക്കം യുവാക്കളെത്തുന്നുണ്ട്. വീര്യം കൂടിയ മയക്കു മരുന്നിന്റെ ലഹരി തേടിയെത്തുന്ന കൗമാരക്കാരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നതായാണ് വിവരം

Read Previous

ചാക്കോച്ചന്റെ നായിക നയന്‍താര

Read Next

വിശപ്പിന്റെ വില അറിയാത്തവർ