ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അലാമിപ്പള്ളി തെരു അറയിൽ ഭഗവതി ക്ഷേത്രം കിഴക്കുംകര പുള്ളിക്കരിങ്കാളി ക്ഷേത്രം , കാഞ്ഞങ്ങാട് ദുർഗ്ഗ ഹൈസ്കൂളിന് സമീപത്തെ രക്തേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന മോഷ്ടാവിനെ ഹോസ്ദുർഗ്ഗ് പോലീസ് പിടികൂടി.
ബളാൽ ചേവിരി വീട്ടിൽ ഗോവിന്ദന്റെ മകൻ ഹരീഷ്കുമാറിനെയാണ് 44, ഇന്നലെ രാത്രി അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ അട്ടേങ്ങാനത്തു നിന്നും ഹോസ്ദുർഗ്ഗ് പോലീസ് പിടികൂടിയത്. മൂന്നിടങ്ങളിൽ അടുത്തടുത്ത സമയങ്ങളിൽ നടന്ന ഭണ്ഡാരക്കവർച്ചയിൽ ഹോസ്ദുർഗ്ഗ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.
മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഹരീഷ്കുമാറിന് ജയിലിൽ നിന്നും വിട്ടയയ്ക്കുമ്പോൾ കൊടുത്ത രേഖകൾ ദുർഗ്ഗസ്കൂളിന് സമീപത്തു നിന്നും പോലീസ് കണ്ടെടുത്തതോടെയാണ് അന്വേഷണം ഹരീഷ്കുമാറിലേക്ക് നീണ്ടത്.
ഹോസ്ദുർഗ്ഗ് ഐപി, കെ.പി ഷൈനിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ്ഗ് എസ് ഐ കെ.പി, വിനോദ്കുമാറടങ്ങുന്ന സംഘമാണ് ഹരീഷ് കുമാറിനെ അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയത്.
ഹോസ്ദുർഗ്ഗ് പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് മോഷണക്കേസുകളിലെ പ്രതിയാണ് ഹരീഷ് കുമാർ.