തെലുങ്ക് ചലച്ചിത്ര എഡിറ്റർ ഗൗതം രാജു അന്തരിച്ചു

ഹൈദരാബാദ് : തെലുങ്ക് സിനിമകളിൽ പ്രധാനമായും പ്രവർത്തിച്ചിരുന്ന സീനിയർ ഫിലിം എഡിറ്റർ ഗൗതം രാജു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ ആറിന് പുലർച്ചെ 1.30നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗൗതം രാജു ആരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടോളിവുഡിലെ പബ്ലിക് റിലേഷൻസ് ഓഫീസർമാരായ വംശിയും ശേഖറും ഗൗതം രാജുവിന്‍റെ മരണവാർത്ത സ്ഥിരീകരിച്ചു. പ്രശസ്ത ടെക്നീഷ്യന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇരുവരും ട്വിറ്ററിലൂടെ രംഗത്തെത്തി. ശവസംസ്കാര ചടങ്ങുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഗൗതം രാജു ആയിരത്തിലധികം സിനിമകളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗിന്നസ് വേൾഡ് റെക്കോർഡും അദ്ദേഹം നേടിയതായി പറയപ്പെടുന്നു. ഖൈദി നമ്പർ 150, കിക്ക്, റേസ് ഗുരം, ഗോപാല ഗോപാല, അദുർസ് എന്നിവ അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങളാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മറ്റ് ഭാഷകളിലും ഗൗതം രാജു പ്രവർത്തിച്ചിട്ടുണ്ട്.

Read Previous

കടുവാക്കുന്നേൽ കുറുവച്ചൻ നാളെ മുതൽ തീയറ്ററിൽ

Read Next

തോല്‍വി, കുറഞ്ഞ ഓവര്‍ നിരക്ക്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ട പ്രഹരം