തെലുങ്ക് നടൻ നന്ദമൂരി താരകരത്ന ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ സന്ദർശിച്ച് ജൂനിയർ എൻടിആർ

ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമുരി താരകരത്നയുടെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായ എൻ ടി രാമ റാവുവിന്‍റെ ചെറുമകനാണ് അദ്ദേഹം. വെള്ളിയാഴ്ച ആന്ധ്രാപ്രദേശിലെ കുപ്പത്ത് തെലുങ്ക് ദേശം പാർട്ടിയുടെ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.

കുപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തെലുങ്ക് സൂപ്പർസ്റ്റാറും താരകരത്നയുടെ ബന്ധുവുമായ ജൂനിയർ എൻടിആർ, ആരോഗ്യമന്ത്രി കെ സുധാകർ എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.

K editor

Read Previous

പ്രശസ്ത കന്നഡ ഹാസ്യനടൻ മന്‍ദീപ് റോയ് അന്തരിച്ചു

Read Next

ഹൈവേ കവര്‍ച്ച; കാറും രണ്ട് കോടിയും തട്ടിയെടുത്ത ആറ് മലയാളികള്‍ പിടിയില്‍