തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. എ.ഐ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണേന്ത്യൻ നടൻ പ്രഭാസിന്‍റെ അമ്മാവൻ കൂടിയാണ് റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന കൃഷ്ണം രാജു. പ്രഭാസിനൊപ്പം രാധേ ശ്യാമിലാണ് കൃഷ്ണം രാജു അവസാനമായി അഭിനയിച്ചത്.

മാധ്യമപ്രവർത്തകനായിരുന്ന കൃഷ്ണം രാജു 1966-ലാണ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന കൃഷ്ണം പിന്നീട് നായക കഥാപാത്രങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഭക്ത കണ്ണപ്പ, കടക്തല രുദ്രയ്യ എന്നിവയാണ് കൃഷ്ണം രാജുവിന്‍റെ പ്രധാന ചിത്രങ്ങൾ.

ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗൽതുർ സ്വദേശിയായ കൃഷ്ണം രാജു, എംപിയായും വാജ്‌പേയ് സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Read Previous

നിര്‍മാണം തുടങ്ങിയിട്ട് 7 വര്‍ഷം; കോട്ടയത്തെ ആകാശ പാത പൊളിച്ചു നീക്കണമെന്ന് സി.പി.ഐ.എം

Read Next

‘കൊത്ത്’ രാഷ്ട്രീയപ്പാർട്ടികളെ ലക്ഷ്യംവെച്ചുള്ള സിനിമയല്ല; സിബി മലയിൽ