വിഷം ഉള്ളില്‍ ചെന്ന് തെലുങ്ക് യുവനടന്‍ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഹൈദരാബാദ്: തെലുങ്ക് നടൻ സുധീർ വർമ്മ (33) വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ജനുവരി 18ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തിയെന്നാണ് വിവരം. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 20 നാണ് താരത്തെ വിദഗ്ധ ചികിത്സയ്ക്കായി വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച നടന്‍റെ ആരോഗ്യനില വഷളായി തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നാടകരംഗത്ത് നിന്നാണ് സുധീർ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാന്‍ഡ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

K editor

Read Previous

ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന്; കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

Read Next

മർദ്ദനം; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയ്‌ക്കെതിരെ കേസ് കൊടുത്ത് അമ്മ