ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: ഹൈക്കോടതി നിർദേശം നൽകിയിട്ടും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന. കോവിഡ് -19 സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായ മൂന്നാം വർഷവും സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ വിസമ്മതിച്ചത്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി എ ശാന്തികുമാരി, ഡി.ജി.പി അഞ്ജനി കുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. സംഗീത സംവിധായകൻ എം.എം.കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മറ്റ് മന്ത്രിമാരും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നു.
അഭിഭാഷകൻ കെ ശ്രീനിവാസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, ജസ്റ്റിസ് പി മാധവി ദേവി അധ്യക്ഷയായ തെലങ്കാന ഹൈക്കോടതി സിംഗിൾ ബെഞ്ച് കേന്ദ്ര സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആളുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, ആഘോഷങ്ങൾ നടത്താൻ കഴിയുന്ന സ്ഥലം സർക്കാരിന് നിശ്ചയിക്കാമെന്നും വ്യക്തമാക്കിയിരുന്നു.