തെലങ്കാനയിൽ വിവാഹച്ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ബന്ധുവിന്‍റെ വിവാഹത്തിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു. നിർമ്മൽ ജില്ലയിലെ പർദി ഗ്രാമത്തിലാണ് സംഭവം. യുവാവ് നൃത്തം ചെയ്യുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. യുവാവ് മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് വിവരം.

Read Previous

ഡ്രസ് കോഡ് പാലിച്ചില്ല; നടൻ റസ്സൽ ക്രോയേയും കാമുകിയേയും ഹോട്ടലിൽ നിന്ന് പുറത്താക്കി

Read Next

പുല്‍വാമയില്‍ സൈനിക ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചു