ടീസ്ത സെതല്‍വാദും ശ്രീകുമാറും റിമാന്‍ഡില്‍; 14 ദിവസത്തേക്കാണ് റിമാൻഡ്

ന്യൂദല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. ഇവരെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡില്‍ വിട്ടത്. ആറ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇതേതുടർന്നാണ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉത്തരവിട്ടത്. 14 ദിവസത്തേക്കാണ് റിമാൻഡ്.

കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ പെരുമാറ്റം മാന്യമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഏഴ് മണിക്കൂർ മാത്രമാണ് തന്നെ ചോദ്യം ചെയ്തതെന്ന് ടീസ്ത കോടതിയെ അറിയിച്ചു.

Read Previous

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്‌നാട് പ്രീമിയർ ലീഗിൽ തകർപ്പൻ അരങ്ങേറ്റം

Read Next

രോഹിത് ശര്‍മ കോവിഡ് മുക്തനായി