ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മൂന്നാം തവണയും നാടുവിട്ട 14 വയസ്സുകാരിയെ പോലീസ് കൊച്ചിയിൽ കണ്ടെത്തി. വിദൂര സ്ഥലങ്ങളിലേക്ക് നാടുവിടുന്ന പെൺകുട്ടി മൂന്ന് തവണയും രക്ഷപ്പെട്ടത് അദ്ഭുതകരമായി. പഴയ കടപ്പുറം സ്വദേശിനിയായ 8-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് തുടരെ തുടരെ വീടുവിട്ടത്.
മൂന്ന് ദിവസം മുമ്പാണ് പെൺകുട്ടിയെ ഒടുവിൽ കാണാതായത്. കൊച്ചിയിലെത്തിയ പെൺകുട്ടിയെ ഒരു സ്ത്രീ ഞാറയ്ക്കലിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി മേൽവിലാസം ചോദിച്ചറിഞ്ഞശേഷം ഹൊസ്ദുർഗ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇൻസ്പെക്ടർ ഇ. അനൂപിന്റെ നേതൃത്വത്തിൽ ഞാറയ്ക്കലിൽ നിന്നും പെൺകുട്ടിയെ ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് മുമ്പ് കാണാതായ പെൺകുട്ടിയെ പിന്നീട് ചാവക്കാടാണ് പോലീസ് കണ്ടെത്തിയത്.
ചാവക്കാട് ടൗണിൽ തനിച്ച് കണ്ട ഒരു യുവാവ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി സ്വന്തം വീട്ടിലെത്തിച്ചശേഷം വിവരം ഹൊസ്ദുർഗ് പോലീസിനെ അറിയിക്കുകയായിരുന്നു. മറ്റൊരിക്കൽ വീടുവിട്ട വിദ്യാർത്ഥിനിയെ കുന്നുംകൈയിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. മൂന്ന് തവണയും പെൺകുട്ടി വീടുവിട്ടത് തനിച്ചായിരുന്നു. മൂന്ന് തവണ വീട് വിട്ട സമയത്തും സാമൂഹ്യ ദ്രോഹികളുടെ വലയിലകപ്പെടാതെ പെൺകുട്ടിയെ അദ്ഭുതകരമായാണ് വീട്ടുകാർക്ക് തിരികെ ലഭിച്ചത്.