വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവട് വെച്ച് അധ്യാപകർ; അഭിനന്ദിച്ച് ഷാരൂഖ് ഖാൻ

ന്യൂ ഡൽഹി: ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ എന്ന ചിത്രത്തിലെ ‘ജൂമേ ജോ പത്താൻ’ എന്ന ഗാനത്തിനു ചുവടു വയ്ക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ തരംഗമായതോടെ അഭിനന്ദനവുമായി ഷാരൂഖ് ഖാനും രംഗത്തെത്തി. ഡൽഹി സർവകലാശാലയിലെ ജീസസ് ആൻഡ് മേരി കോളേജിലെ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപികമാരാണ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തത്.

വിദ്യാർത്ഥികളുടെ നൃത്തത്തിനിടയിൽ അപ്രതീക്ഷിതമായി അധ്യാപകർ കയറി വരികയായിരുന്നു. സാരിയുടുത്ത് ‘കൂളായി’ എത്തിയ അധ്യാപകരെ കുട്ടികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡിപാര്‍ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ജെഎംസി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് വൈറലാവുകയായിരുന്നു.

അങ്ങനെ ഷാരൂഖ് ഖാനും വീഡിയോയിൽ അഭിനന്ദനവുമായി എത്തി. ‘തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യാപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും റോക്ക് സ്റ്റാര്‍സാണ്’, വീഡിയോ പങ്കുവച്ച് ഷാരൂഖ് കുറിച്ചു

Read Previous

ഡിഎൻഎ ടെസ്റ്റ് മറ്റ് മാർഗങ്ങളില്ലെങ്കിൽ മാത്രം: സുപ്രീം കോടതി

Read Next

‘പരുന്തുകളുടെ നൃത്തം’; കാർത്തിക്കിന് നാഷണൽ ജിയോഗ്രാഫിക് മാഗസിൻ്റെ പുരസ്കാരം