രാജപുരം : ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായ അധ്യാപിക മരണപ്പെട്ടു
അട്ടേങ്ങാനം ടൗണിനടുത്ത് താമസിക്കുന്ന മൂരിക്കട ഗോപിയുടെ ഭാര്യ സുജാത 42, യാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 3 മണിക്ക് ഹൃദയാഘാതം അനുഭവപ്പെട്ട സുജാതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവിധ സ്കൂളുകളിൽ താൽക്കാലികാധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. മക്കൾ ജേർണലിസം വിദ്യാർത്ഥിനി ആരതി, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശിവാനി. ഇരിയ മഹാത്മ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു.