ടാറ്റാ കോവിഡ് ആശുപത്രി നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട്: ചട്ടഞ്ചാൽ തെക്കിലിൽ ടാറ്റാ പ്രൊജക്ട് സൗജന്യമായി നിർമ്മാണം പൂർത്തീകരിച്ച് നൽകിയ ടാറ്റാ കോവിഡ് ആശുപത്രി സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

ഇന്നുച്ചയ്ക്ക് വീഡിയോ കോൺഫറൻസിലുടെയാണ് മുഖ്യമന്ത്രി ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

മന്ത്രി ഇ. ചന്ദ്രശേഖരൻ ആദ്ധ്യക്ഷം വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി.എം. ഗോപിനാഥ് റെഡ്ഡി ജില്ലാ കലക്ടർ ഡോ. ഡി. സജിത്ബാബുവിന് ആശുപത്രിയുടെ താക്കോൽ കൈമാറി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ചടങ്ങിൽ മുഖ്യാതിഥിയായി.

നിർമ്മാണ പ്രവൃത്തികൾ നിശ്ചിത സമയത്ത് പൂർത്തീകരിക്കാൻ സഹകരിച്ച വിവിധ സംഘടനാ പ്രതിനിധികളെ ഉപഹാരം നൽകി ആദരിച്ചു.

തെക്കിൽ വില്ലേജിൽ പതിനഞ്ച് ഏക്കർ ഭൂമിയിലാണ് റെക്കോർഡ് വേഗതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിച്ചത്. സമസ്തയുടെ നിയന്ത്രണത്തിലുള്ള മലബാർ ഇസ്്ലാമിക്ക് കോപ്ലക്സിന്റെ വക സ്ഥലവും വഖഫ് ബോർഡിന്റെ സഹകരണത്തിൽ ആശുപത്രിക്ക് വിട്ട് നൽകിയിരുന്നു.

541 കിടക്കകളുള്ള പ്രീ ഫാബ്രിക്കേറ്റഡ് സമുച്ചയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുൾപ്പെടെ എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

LatestDaily

Read Previous

റിട്ട. ബാങ്ക് മാനേജരുടെ ദ്യശ്യം ക്യാമറയിൽ; അന്വേഷണം മംഗ്ളുരൂവിൽ

Read Next

കെ.എം.ബാലകൃഷ്ണൻ നായർ അന്തരിച്ചു