ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സിഡ്നി: ഓസ്ട്രേലിയയിൽ പൊലീസിന്‍റെ വെടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു. സിഡ്നി റെയിൽവേ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെ കൊല്ലാൻ ശ്രമിക്കുകയും പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ പൊലീസ് വെടിവെച്ചെന്നാണ് റിപ്പോർട്ടുകൾ.
തമിഴ്നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
സിഡ്നിയിലെ ഓബണിൽ 28 കാരനായ റെയിൽവേ തൊഴിലാളിയെ കൊല്ലാൻ ശ്രമിക്കുകയും അത് തടയാൻ ശ്രമിച്ച പൊലീസുകാരെ മുഹമ്മദ് ആക്രമിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് തവണ പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവയിൽ രണ്ടെണ്ണം ഇയാളുടെ നെഞ്ചിൽ കൊണ്ടു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.